ജസ്നയുടെ തിരോധാനം; പിതാവിന്റെ ഹർജിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

ഈ ഹർജിയോടൊപ്പം തന്നെ കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ രഘുനാഥൻ നായർ സമർപ്പിച്ച ഹർജിയിലും കോടതി ഇന്നു വാദം കേൾക്കും

author-image
Rajesh T L
Updated On
New Update
jesna

ജസ്ന ഫയൽ ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ജെസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിന്മേൽ സിബിഐയുടെ വിശദീകരണം ഇന്ന് സിജെഎം കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ തവണ കോടതി കേസ് പരിഗണിച്ചപ്പോൾ രണ്ടാഴ്ച സമയം സിബിഐ ആവശ്യപ്പെട്ടിരുന്നു . തുടർന്നാണ് കോടതി വാദം പരിഗണിക്കുന്ന തീയ്യതി മാറ്റിയത്.

ഈ ഹർജിയോടൊപ്പം തന്നെ കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ രഘുനാഥൻ നായർ സമർപ്പിച്ച ഹർജിയിലും കോടതി ഇന്നു വാദം കേൾക്കും. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല, ജെസ്ന മരിച്ചു എന്നു സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല എന്നാണു സിബിഐയുടെ റിപ്പോർട്ട്. എന്നാൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ല എന്നുമാണ് ജെസ്നയുടെ പിതാവിന്റെ നിലപാട്.

jesna missing case cbi report raghunadhan nair