ജെസ്‌ന തിരോധാന കേസ്; പിതാവിന്റെ ഹർജിയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട്  കോടതി

ജെസ്‌നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക നടപടി.പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

author-image
Greeshma Rakesh
Updated On
New Update
JASNA

jesna disappearance case tvm cjm court announces further investigation

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തിരുവനന്തപുരം സിജെഎം കോടതി. ജെസ്‌നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക നടപടി.പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

സിബിഐ സമർപ്പിച്ച കേസ് ഡയറിയും ജെസ്‌നയുടെ പിതാവ് ജെയിംസ്, മുദ്രവെച്ച കവറിൽ സമർപ്പിച്ച ആവശ്യങ്ങളും തെളിവുകളും കോടതി പരിശോധിച്ചു. ഇവ രണ്ടും പരിശോധിച്ചതിനു പിന്നാലെയാണ് തുടരന്വേഷണം വേണമെന്ന തീരുമാനത്തിൽ കോടതി എത്തിയത്.

കേസിൽ ജെസ്ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം.അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയും ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

 എന്നാൽ, സിബിഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകൾ തന്റെ കൈവശമുണ്ടെന്നും കാണിച്ച് ജെയിംസ് കോടതിയിൽ തടസ്സഹർജി സമർപ്പിച്ചിരുന്നു.ഈ ഹർജിയിലാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

jesna missing case Thiruvananthapuram CJM Court CBI probe jesna disappearance case