കാക്കനാട് :- സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ജീവാനന്ദം എന്ന പേരിൽ പുതിയ ഒരു ആന്വിറ്റി സ്കീം നടപ്പിലാക്കുന്നത് ജീവനക്കാരുടെയും അധ്യാപകരുടെയും പോക്കറ്റടിക്കാനാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആരോപിച്ചു.
കേരള എൻ.ജി.ഒ അസോസിയേഷൻ 49-ാം എറണാകുളം ജില്ലാ വാർഷിക സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവാനന്ദം പദ്ധതി നടപ്പിലാക്കാൻ തിടുക്കം കാണിക്കുന്ന ധനകാര്യ മന്ത്രി ജീവനക്കാർക്ക് നൽകേണ്ട ഏഴ് ഗഡു ക്ഷാമബത്തയും , ശമ്പള പരിഷ്കരണ കുടിശിക , ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകുന്നതിന് കാലതാമസം വരുത്തുന്നത് വഞ്ചനാപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവാനന്ദം പദ്ധതി ജീവനക്കാർക്കിടയിൽ അടിച്ചേൽപിക്കുവാനാണ് സർക്കാർ തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഷൈലജ ശിവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ജാഫർ ഖാൻ, സംസ്ഥാന ട്രഷറർ എം.ജെ തോമസ് ഹെർബിറ്റ്, ജി.എസ് ഉമാശങ്കർ, എം.പി ഷനിജ്, ജില്ലാ പ്രസിഡന്റ് ടി.വി ജോമോൻ, ജില്ലാ സെക്രട്ടറി എം എ എബി, ജില്ല ട്രഷറർ ബേസിൽ ജോസഫ്, മുരളി കണിശാംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
ടി. വി. ജോമോൻ (പ്രസിഡന്റ് ) ഷൈലജ ശിവൻ,നോബിൻ ബേബി,അനിൽ വർഗ്ഗീസ്, മുരളി കണിശാംപറമ്പിൽ, എസ് എസ് അജീഷ്. വൈ ജോൺ കുമാർ (വൈസ് പ്രസിഡന്റുമാർ ) എം.എ എബി (ജില്ലാ സെക്രട്ടറി ) എച്ച് വിനീത്,ലിജോ ജോണി,വി എൻ സജീവൻ,അബിൻസ് കരീം,ജോമി ജോർജ്ജ്,വി.വി പ്രമോദ് (ജോയിൻ്റ് സെക്രട്ടറിമാർ) ബേസിൽ ജോസഫ് (ട്രഷറർ)- കാവ്യ എസ് മേനോൻ (വനിത ഫോറം കൺവീനർ)