സംസ്ഥാനത്ത് മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം വർധിക്കുകയാണ്. ഇതുകാരണം നിരവധിപേർ മരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. കഴിഞ്ഞ വര്ഷം മഞ്ഞ പിത്തം ബാധിച്ചത്;6424 പേർക്കാണ്.എന്നാൽ ഈ വർഷം രോഗബാധിതർ 24324 ആയി ഉയർന്നു.അതായത് നാലു മടങ്ങായിട്ടാണ് വർധിച്ചത്.കഴിഞ്ഞവർഷം 14 പേർ മരിച്ചെങ്കിൽ ഈ വർഷം 82 മരണമാണ് ഔദ്യോഗിക കണക്ക്.മരണ സംഖ്യ ആറു മടങ്ങായി വർധിച്ചു.രോഗബാധിതരുടെ സംഖ്യ കൃത്യമായി രേഖപെടുത്തുകയാണെങ്കിൽ മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്.
2022ലെ കണക്കു പ്രകാരം 1136 പേർക്കു മഞ്ഞപ്പിത്തം ബാധിക്കുകയും 5 മരണമുണ്ടാകുകയും ചെയ്ത അന്നത്തെ സാഹചര്യത്തിൽ നിന്നും 3 വർ ഷംകൊണ്ടു രോഗികളുടെ എണ്ണം 20 മടങ്ങിലേറെയാണു വർധിച്ചിരിക്കുന്നത്.ഇത് വളരെ അപകടകരമായ ഘട്ടമാണ.3 മാസത്തിനിടെയാണു രോഗ ബാധിതരുടെയും മരിച്ചവരുടെ യും എണ്ണം വൻതോതിൽ ഉയർന്നിരിക്കുന്നത്.ഒരു ദിവസം പത്തു പേർക്കാണ് രോഗം.ചെറുപ്പക്കാർക്കിടയിലാണ് രോഗബാധിതർ അധികമായി കണ്ടു വരുന്നതെന്ന് ഡോക്‌ടർമാർ പറയുന്നു.
മലപ്പുറം ജില്ലയിലാണു രോഗം ആദ്യം പടർന്നതെങ്കിലും പിന്നീടു മറ്റു ജില്ലകളിലും വ്യാപിച്ചു.മുൻപു ഗ്രാമങ്ങളിലാണു അധികമായി റിപ്പോർട്ട് ചെയ്തിരു ന്നതെങ്കിൽ ഈ വർഷം നഗരങ്ങ ളിലും മഞ്ഞപിത്തം വൻതോതിൽ പടരുകയാണ്. മഞ്ഞപ്പിത്തത്തിനു പിന്നാലെ ജലജന്യ രോഗങ്ങളായ ടൈഫോ യ്ഡ്, കോളറ, വയറിളക്കം എന്നിവയും വർധിക്കുന്നു.ഇതിൽ ടൈഫോയ്ഡ് ചെറിയ തോതിൽ ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തെ ജലാശയങ്ങളും ജലവിതരണ സംവിധാനങ്ങളും അണുവിമുക്തമല്ലാത്തതാണ് രോഗവ്യാപനം വർധിക്കുന്നതെന്ന് തിരുവനന്തപുരം മെഡി ക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.അൽത്താഫ് പറഞ്ഞു.കുളങ്ങളും തോടുകളും ശുചീ കരിക്കാത്തതും ജലസ്രോതസ്സുകളിൽ മാലിന്യം നിക്ഷേപിക്കുന്നതുമാണ് ജലജന്യരോഗങ്ങൾ പടരാനുള്ള കാരണമെന്നാണ് ആരോഗ്യ ഡയറക്ടറേറ്റിലെ ഡോക്ടർമാർ അറിയിക്കുന്നത്.പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ തദ്ദേശവകുപ്പ് നടപടിയെടുത്തിട്ടുണ്ടെങ്കിലും ഫലപ്ര ദമാകുന്നില്ലെന്നാണു വിലയിരുത്തൽ.ജലവിതരണ ടാങ്കറുകളും ഐസ് ഫാക്ടറികളും ബാരലുക ളിൽ വിതരണം ചെയ്യുന്ന വെള്ളവും പരിശോധന വിധേയമാക്കുന്നില്ല .വെള്ളം 5 മിനിറ്റെങ്കിലും തിളപ്പിച്ച ശേഷമേ കുടിക്കാവൂ എന്നാണ് ആരോഗ്യ ഡയറക്ടറേറ്റ് നൽകുന്ന നിർദേശം.