ജസ്ന തിരോധാന കേസ്;വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ

തിരുവനന്തപുരത്തുനിന്നുളള സിബിഐ ഉദ്യോഗസ്ഥർ ഇന്ന് മുണ്ടക്കയത്ത് എത്തും. ലോഡ്ജിൽ കണ്ടത് ജെസ്നയെത്തന്നെയാണോ, ജസ്നയുടെ തിരോധാനത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും സിബിഐ പരിശോധിക്കുക.

author-image
Greeshma Rakesh
New Update
jasna missing case

jasna missing case

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ജെസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിയായ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി ഇന്ന് സി ബി ഐ രേഖപ്പെടുത്തും.2018ൽ പെൺകുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങൾക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽവെച്ച് കണ്ടെന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് പരിശോധിക്കുന്നത്. തിരുവനന്തപുരത്തുനിന്നുളള സിബിഐ ഉദ്യോഗസ്ഥർ ഇന്ന് മുണ്ടക്കയത്ത് എത്തും. ലോഡ്ജിൽ കണ്ടത് ജെസ്നയെത്തന്നെയാണോ, ജസ്നയുടെ തിരോധാനത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും സിബിഐ പരിശോധിക്കുക.

കാണാതാകുന്നതിന് മുമ്പ്, ജസ്നയെ ആൺ സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ആ ലോഡ്ജ് മുറിയിൽ കണ്ടിരുന്നു എന്നായിരുന്നു ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. മുണ്ടക്കയം ബസ് സ്റ്റാൻഡിൻറെ നേരേ എതിർ വശത്തുള്ള കെട്ടിടത്തിലാണ് ഈ ലോഡ്ജ്. റോഡരികിലുള്ള കടമുറികൾ ഇടയിലൂടെ കുറച്ച് അകത്തേക്ക് എത്തണം. താഴത്തെ നിലയിൽ റിസപ്ഷൻ എന്ന് പറയാവുന്ന ഒരിടം. അത്രക്ക് അങ്ങ് വൃത്തിയൊന്നുമില്ല. കോണിപ്പടികൾ കയറി ചെന്നാൽ മുകളിലെ നിലകളിലായി കുറെ മുറികൾ.
 
അതേസമയം,. കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലിനെ ലോഡ്ജ് ഉടമ പൂ‍ർണമായും തളളുകയാണ്. പക്ഷെ ക്രൈം ബ്രാഞ്ചിന്റെ അന്വേണവേളയിൽ ഉദ്യോഗ്സ്ഥർ ഇവിടെ എത്തിയതും തെളിവ് ശേഖരിച്ചതും ലോഡ്ജ് ഉടമ തള്ളുന്നില്ല. 


 

 

cbi Jasna missing case