സിൽവർ ജൂബിലി നിറവിൽ  ജനസേവ ശിശുഭവൻ

ഇതില്‍ ഇരുപത്തഞ്ചോളം പെണ്‍കുട്ടികളെ ജനസേവ മുന്‍കയ്യെടുത്ത് വിവാഹജീവിതത്തിലേക്ക് പ്രവേശിപ്പിക്കുകയും അവര്‍ സന്തുഷ്ട കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു.

author-image
Shyam Kopparambil
New Update
ertrtrtrt

 


ആലുവ: തെരുവുമക്കളുടെ ആശ്രയവും അത്താണിയുമായ  ജനസേവ ശിശുഭവൻ സിൽവർ ജൂബിലി ആഘോഷം നാളെ മുതൽ ആലുവ ഐ.എം.എ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ജനസേവ മുഖ്യരക്ഷാധികാരി ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടിയുള്ല സ്കോളർഷിപ്പുകൾ, സൗജന്യ ലാപ്ടോപ്, സൈക്കിൾ എന്നിവ ജനസേവ ശിശുഭവൻ നൽകുന്നുണ്ട്. ദേശീയ തലത്തിൽ രാജസ്ഥാനിലെ അജ്‌മീറിൽ ആരംഭിച്ച ജനസേവ ഉഡാൻ അക്കാഡമി പാരലൽ സ്കൂ‌ൾ വിദ്യാഭ്യാസ പദ്ധതി ചേരിപ്രദേശങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി പറഞ്ഞു. പ്രസിഡൻ്റ് ചാർളി പോൾ, ക്യാപ്റ്റൻ എസ്.കെ. നായർ, ഇന്ദിരാ ശബരിനാഥ് തുടങ്ങിയവർ സംസാരിച്ചു.

kochi aluva