വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം പരസ്യമായി വേണ്ടെന്ന് നിര്‍ദേശം

പുതിയ നിർദ്ദേശവുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി സഹായം നൽകരുതെന്നും സഹായം വാങ്ങുന്ന കുട്ടികളുടെ പേര് പരിപാടിയിൽ പറയരുതെന്നും വിദ്യാഭ്യാസ വകുപ്പ്

author-image
Prana
New Update
neet

പുതിയ നിർദ്ദേശവുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി സഹായം നൽകരുതെന്നും സഹായം വാങ്ങുന്ന കുട്ടികളുടെ പേര് പരിപാടിയിൽ പറയരുതെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സഹായം നൽകി പരസ്യം ചെയ്യേണ്ട. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നൽകരുതെന്നും നിർദേശമുണ്ട്.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരൊ വെച്ച് പരസ്യം കൊടുക്കരുത്. കുട്ടികളുടെ ആത്മാഭിമാനം തകർക്കരുത്. സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയിൽ വേണം സഹായിക്കാനെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവ് അനുസരിച്ചുള്ള സർക്കുലറിൽ വ്യക്തമാക്കുന്നു.

students