പോരാളിമാരുടെ മുഖം തെളിയുന്നത് നല്ലതാണ്; വ്യാജ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

സംഭവത്തിൽ ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കി കേസെടുത്തിരുന്നു. തുടർന്ന് ഖാസിം നൽകിയ ഹർജിയിലാണ് പുതിയ പൊലീസ് റിപ്പോർട്ടെത്തിയത്.

author-image
Anagha Rajeev
New Update
Shafi Parambil
Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളിലാണെന്ന പൊലീസ് കണ്ടെത്തലിന് പിന്നാലെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. നിയമനടപടി തുടരും. കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നിൽ അടിമുടി സിപിഐഎമ്മുകാരാണ്. പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. സിപിഐഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നുവെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പോരാളി ഷാജി , അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ് ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോർട്ട് പ്രചരിപ്പിച്ചത്. സംഭവത്തിൽ ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കി കേസെടുത്തിരുന്നു. തുടർന്ന് ഖാസിം നൽകിയ ഹർജിയിലാണ് പുതിയ പൊലീസ് റിപ്പോർട്ടെത്തിയത്.

പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ് ബുക് പേജുകളിലേക്ക് റെഡ് എൻകൗണ്ടേഴ്‌സ്, റെഡ് ബറ്റാലിയൻ എന്നീ ഗ്രൂപ്പുകളിൽ നിന്നായിരുന്നു വ്യാജ സ്‌ക്രീൻ ഷോട്ടുകൾ എത്തിയതെന്നാണ് പൊലീസിന്റെ റിപ്പോർട്ടിലുള്ളത്. 

shafi parampil