86,000 ചതുരശ്ര മീറ്റർ പ്രദേശം ഒലിച്ചുപോയി; ഐഎസ്ആർഒ സാറ്റലൈറ്റ് ചിത്രം പുറത്ത്

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 1550 മീറ്റർ ഉയരത്തിലാണ്. 40 വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ഐഎസ്ആർഒ  വ്യക്തമാക്കുന്നത്.

author-image
Anagha Rajeev
New Update
satelite visual
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: വയനാട്ടിലുണ്ടായ ഉരുൾ പൊട്ടലിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ. കനത്ത നാശം വിതച്ച ഉരുൾപൊട്ടലിൽ 86,000 ചതുരശ്ര മീറ്റർ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഒലിച്ചുപോയി. ഉരുൾപൊട്ടലിനെത്തുടർന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ പാറക്കല്ലുകളും അവശിഷ്ടങ്ങളും ഏകദേശം 8 കിലോമീറ്ററോളം താഴേക്ക് ഒഴുകിയതായും ചിത്രത്തി. വ്യക്തമാണ്.

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 1550 മീറ്റർ ഉയരത്തിലാണ്. 40 വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ഐഎസ്ആർഒ  വ്യക്തമാക്കുന്നത്. പാറക്കല്ലുകളും അവശിഷ്ടങ്ങളും ഒലിച്ചിറങ്ങി ഇരവഞ്ഞിപ്പുഴയുടെ കരകൾ തകർന്നുപോയതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഐഎസ്ആർഒയുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ടിങ് സെൻസിങ് സെന്ററാണ് ഉരുൾപൊട്ടലുണ്ടായ ചൂരൽമലയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിട്ടത്. എൻആർഎസ് സിയുടെ കാർട്ടോസാറ്റ്-3 സാറ്റലൈറ്റും റിസാറ്റ് സാറ്റലൈറ്റും പകർത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. ദുരന്തത്തിന് മുമ്പുള്ളതും അതിനുശേഷമുള്ളതുമായ ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. 

Wayanad landslide ISRO satellite