ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് കോടതിയുടെ സമന്‍സ്

ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞരായ എസ് നമ്പി നാരായണന്‍, ഡി ശശികുമാരന്‍, മാലദ്വീപ് സ്വദേശികളായ മറിയം റഷീദ, അന്തരിച്ച ഫൗസിയ ഹസന്‍ എന്നിവരെ പ്രതികളാക്കി കേരള പോലീസ് 1994-ല്‍ രജിസ്റ്റര്‍ ചെയ്ത ചാരക്കേസ്

author-image
Prana
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് കോടതിയുടെ സമന്‍സ്. ജൂലൈ 26 ന് കോടതിയില്‍ ഹാജരാകാനാണ് പ്രതികള്‍ക്ക് നിര്‍ദേശം. തിരുവനന്തപുരം സിജെഎം കോടതിയാണ് പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയത്.ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞരായ എസ് നമ്പി നാരായണന്‍, ഡി ശശികുമാരന്‍, മാലദ്വീപ് സ്വദേശികളായ മറിയം റഷീദ, അന്തരിച്ച ഫൗസിയ ഹസന്‍ എന്നിവരെ പ്രതികളാക്കി കേരള പോലീസ് 1994-ല്‍ രജിസ്റ്റര്‍ ചെയ്ത ചാരക്കേസ് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിലെ ഐ ബി ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു.  തുടര്‍ന്നാണ്  കോടതി പ്രതികള്‍ക്ക് സമന്‍സ് അയച്ചത്.മുന്‍ ഐബി ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയിരുന്നത്. എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എസ് കെ കെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍.

 

 

isro