കൊച്ചിയിൽ നിന്നും ആൻഡമാന്നിലേക്ക്;  കുറഞ്ഞ പാക്കേജുമായി ഐ.ആർ.സി.ടി.സി

50,900 രൂപ മുതൽ 64,420 വരെയാണ് ഈ പാക്കേജിന്റെ നിരക്ക്. കുട്ടികൾക്ക് 38,250 രൂപ മുതൽ 46,250 രൂപ വരെയുമാണ് ടിക്കറ്റ്. വിമാനയാത്രയും ഹോട്ടൽ താമസവും ഗൈഡും മറ്റ് ചിലവുകളും ഉൾപ്പടെയാണ് ഈ നിരക്ക്.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രളിലെ പ്രധാനപ്പെട്ട സ്ഥലമാണ് ആൻഡമാൻ നിക്കോബാർ. എത്രതവണ പോയാലും വീണ്ടും കാണാൻ തോന്നുന്നത്രയും മനോഹരവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ കാഴ്ചകളാണ് ആൻഡമാനിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. അതിമനോഹരമായ ഭൂപ്രകൃതിയും ലോകോത്തര ബീച്ചുകളും ചരിത്ര സ്മാരകങ്ങളുമെല്ലാമായി പെർഫക്ട് ഡസ്റ്റിനേഷൻ.

നിരവധി സ്വകാര്യ ടൂർ ഏജൻസികൾ ആൻഡമാനിലേക്ക് ടൂർ പാക്കേജുകൾ നടത്തുന്നുണ്ടെങ്കിലും ഇതെല്ലാം ചെലവേറിയതാണ്. ഇവിടെയാണ് രാജ്യത്തിന്റെ പ്രിയപ്പെട്ട ട്രാവൽ ഏജൻസിയായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി)യുടെ ആൻഡമാൻ പാക്കേജ് (S-E-A12) വ്യത്യസ്തമാകുന്നത്. ആൻഡമാനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പാക്കേജ്‌ ഈ യാത്ര സെപ്റ്റംബർ 25ന് കൊച്ചിയിൽ നിന്നാണ് പുറപ്പെടുന്നത്.

5 രാത്രിയും 6 പകലും നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ ആൻഡമാനിലെ പോർട്ട് ബ്ലെയർ, ഹാവ്‌ലോക് ദ്വീപ്, നീൽ ദ്വീപ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിക്കും. സെപ്തംബർ 25 രാവിലെ 5.25 ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെയാണ് പോർട്ട് ബ്ലെയറിലെത്തുക. കോർബിൻസ് കോവ് ബീച്ച്, സെല്ലുലാർ ജയിൽ  തുടങ്ങിയവയാണ് ആദ്യ ദിവസത്തെ കാഴ്ചകൾ.

 നോർത്ത് ബേയിലെ മനോഹരമായ സമുദ്രക്കാഴ്ചകളും പവിഴപ്പുറ്റുകളും ഗ്ലാസ് ബോട്ടം ബോട്ടിൽ സഞ്ചരിച്ച് കാണാനുള്ള അവസരവുമുണ്ട്.  ഹാവ്‌ലോകിൽ എത്തി ഹോട്ടലിൽ വിശ്രമിച്ച ശേഷം ഉച്ചയോടെ ലോകപ്രശസ്തമായ രാധാനഗർ ബീച്ചിലേക്ക് പോകും. തുടർ ദിവസങ്ങളിൽ കാലാപത്തർ ബീച്ച്, നീൽ ദ്വീപ്, ലക്ഷ്മൺപുർ ബീച്ച്, ഭരത്പുർ ബീച്ച്, നാച്ചുറൽ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. സെപ്തംബർ 30ന് പോർട്ട്‌ബ്ലെയർ വിമാനത്താവളത്തിൽ നിന്നാണ് മടക്കയാത്ര.

50,900 രൂപ മുതൽ 64,420 വരെയാണ് ഈ പാക്കേജിന്റെ നിരക്ക്. കുട്ടികൾക്ക് 38,250 രൂപ മുതൽ 46,250 രൂപ വരെയുമാണ് ടിക്കറ്റ്. വിമാനയാത്രയും ഹോട്ടൽ താമസവും ഗൈഡും മറ്റ് ചിലവുകളും ഉൾപ്പടെയാണ് ഈ നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 04842382991 എന്ന നമ്പറിൽ ബന്ധപ്പെടാം. ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് വഴിയും പാക്കേജ് ബുക്ക് ചെയ്യാം.

Andaman Nicobar travel news irctc