പി.വി. അൻവർ എംഎൽഎ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം;മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഐപിഎസ് അസോസിയേഷൻ

ഇന്നലെ മലപ്പുറം എസ് പിയെ പി വി അൻവർ പൊതുവേദിയിൽ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്.

author-image
Greeshma Rakesh
New Update
pv anvar mla

ips association passes resolution against pv anvar mla for insulting malappuram sp

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പൊതുവേദിയിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ വ്യക്തിപരമായി അധിക്ഷേപിച്ച നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഐപിഎസ് അസോസിയേഷൻ.ഇതുമായി ബന്ധപ്പെട്ട പ്രമേയം അസോസിയേഷൻ പാസാക്കി.ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവർ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തിൽ പറയുന്നത്. ഇന്നലെ മലപ്പുറം എസ് പിയെ പി വി അൻവർ പൊതുവേദിയിൽ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്.

മലപ്പുറം എസ് പിയെ പല മാർഗത്തിൽ കൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി അൻവർ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമരാഹിത്യത്തിന്റെ ഭീതിതമായ സ്ഥിതിയാണ് എംഎൽഎ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പി വി അൻവർ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎൽഎ തയാറാക്കണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷൻ, എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അറിയിച്ചു.

മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന വേദിയിൽ വെച്ചായിരുന്നു മലപ്പുറം എസ് പിയെ പി വി അൻവർ അധിക്ഷേപിച്ചത്. പരിപാടിക്ക് എത്താൻ വൈകിയതിൽ പ്രകോപിതനായാണ് ജില്ലാ പൊലിസ് മേധാവിക്കെതിരെ പി വി അൻവർ രൂക്ഷ വിമർശനം നടത്തിയത്. ഐ പി എസ് ഓഫീസർമാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അൻവർ എംഎൽഎ രൂക്ഷ വിമർശനം നടത്തിയത്. പൊലീസിൽ പുഴുക്കുത്തുകൾ ഉണ്ടെന്നും കഞ്ചാവ് മാഫിയയുടെ പോലും ആളുകളായി പൊലീസ് പ്രവർത്തിക്കുകയാണെന്ന് അൻവർ ആരോപിച്ചു. എം എൽ എയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍ പി ശശിധരൻ പ്രസംഗം ഒറ്റവരിയിൽ അവസാനിപ്പിച്ച് വേദി വിടുകയും ചെയ്തിരുന്നു.

 

IPS Association Malappuram SP pv anvar mla cm pinarayi vijayan