ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സില്‍ വമ്പന്‍ പൊട്ടിത്തെറി. ടീമിന്റെ നാല് ഉടമകളില്‍ ഒരാളായ മോഹിത് ബര്‍മനെതിരെ പ്രീതി സിന്റ ഛണ്ഡീഗഢ് ഹൈക്കോടതിയെ സമീപിച്ചു. ടീമിന്റെ മറ്റുടമകളുടെ അറിവില്ലാതെ ബര്‍മന്റെ ഓഹരികള്‍ കൈമാറാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. അതേസമയം മോഹിത് ബര്‍മന്റെ നടപടികള്‍ തടയണമെന്നാണ് പ്രീതി സിന്റ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ടീമിന്റെ 48 ശതമാനം ഓഹരികളും മോഹിത് ബര്‍മന്റെ പക്കലാണ്. ഇതിന്റെ ഒരു ഭാഗം മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതായാണ് നിലവില്‍ ആരോപണം.
എന്നാല്‍ സഹ ഉടമകളുടെ സമ്മതമില്ലാതെ ഓഹരികള്‍ വില്‍ക്കരുതെന്നാണ് ഫ്രാഞ്ചൈസിക്കുള്ളിലുണ്ടായിരുന്ന ധാരണ. ഇപ്പോള്‍ ഇത് ലംഘിച്ചുവെന്നാണ് പരാതി. എന്നാല്‍ താന്‍ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മോഹിത് ബര്‍മന്‍ പ്രതികരിച്ചു. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് ഒരിക്കല്‍ മാത്രമാണ് ഇതുവരെ ഫൈനലില്‍ എത്തിയിട്ടുള്ളത്. ടീമിന്റെ 23 ശതമാനം ഓഹരികളാണ് പ്രീതിയുടെ പക്കലുള്ളത്. അതില്‍ നെസ് വാദിയക്ക് 23 ശതമാനം പങ്കുണ്ട്. ശേഷിക്കുന്ന ഓഹരി കരണ്‍ പോളിന്റെ പേരിലാണ്. 11.5 ശതമാനം മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോഴുള്ള ആരോപണം.
ഐപിഎല്‍: പഞ്ചാബ് കിങ്‌സ് ഉടമകള്‍ തമ്മില്‍ അടി
ടീമിന്റെ 23 ശതമാനം ഓഹരികളാണ് പ്രീതിയുടെ പക്കലുള്ളത്. അതില്‍ നെസ് വാദിയക്ക് 23 പങ്കുണ്ട്. ശേഷിക്കുന്ന ഓഹരി കരണ്‍ പോളിന്റെ പേരിലാണ്. ഇതിന്റെ ഒരു ഭാഗം മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതായാണ് നിലവില്‍ ആരോപണം.
New Update
00:00
/ 00:00