ചാലിയാറില്‍ കുത്തൊഴുക്ക്; ബേപ്പൂര്‍ ഹാര്‍ബറില്‍ നങ്കൂരമിട്ട വള്ളങ്ങള്‍ ഒഴുകിപ്പോയി

ചാലിയാര്‍ പുഴയിലെ കുത്തൊഴുക്കില്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ നങ്കൂരമിട്ട മാറാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഒരു ഡസനോളം മല്‍സ്യബന്ധന വള്ളങ്ങള്‍ ഒഴുകിപ്പോയി.

author-image
Prana
New Update
boats
Listen to this article
0.75x 1x 1.5x
00:00 / 00:00

ചാലിയാര്‍ പുഴയിലെ കുത്തൊഴുക്കില്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ നങ്കൂരമിട്ട മാറാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഒരു ഡസനോളം മല്‍സ്യബന്ധന വള്ളങ്ങള്‍ ഒഴുകിപ്പോയി. വൈകീട്ട് 6.15ഓടെയാണ് സംഭവം.
കാറ്റും മഴയും കാരണം കടലിലിറങ്ങാത്തതിനാല്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ ഒരുമിച്ച് നങ്കൂരമിട്ട ബഹറുല്‍ ഈസാന്‍, നഷാത്ത് സഫീനത്ത്, സിഎം, തഹ്ക്കീക്ക്, ജിഫ്രിയ, മുഹബ്ബത്ത്, മര്‍ഹബ, ത്വയ്ബ, അല്‍കുബ്ബ, മബ്‌റൂഖ്, അല്‍ഫലഖ്, സഫീനത്തുല്‍ കംറാന്‍, സഫീനത്തുല്‍ അലവിയ്യ, അല്‍ജസീറ തുടങ്ങിയ കൂറ്റന്‍ ഫൈബര്‍ വള്ളങ്ങാണ് ശക്തമായ ഒഴുക്കില്‍ നങ്കൂരമിളകി അഴിമുഖം ഭാഗത്തേക്ക് ഒഴുകിയത്.
ബേപ്പൂര്‍ ജങ്കാര്‍ ജട്ടിക്ക് സമീപത്തേക്ക് ഒഴുകിയെത്തിയ വള്ളങ്ങളെ ചെറുവള്ളങ്ങളിലെത്തി നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് സുരക്ഷിതമായി ചാലിയം കരയിലടുപ്പിക്കുകയായിരുന്നു. നിരവധി വള്ളങ്ങളുടെ ആങ്കറുകള്‍ നഷ്ടമായിട്ടുണ്ട്.
ചാലിയാര്‍പുഴയില്‍ കാലവര്‍ഷം ആരംഭിച്ചതോടെ ശക്തമായ അടിയൊഴുക്കാണ് അനുഭവപ്പെടുന്നത്.

fishing boat