അഞ്ചൽ രാമഭദ്രൻ വധക്കേസ്; സിപിഎം ജില്ലാ കമ്മിറ്റി അം​ഗം അടക്കം 14 പ്രതികൾ കുറ്റക്കാർ,ശിക്ഷ വിധി ഈ മാസം 30ന്

കൊലപാതകം , ഗൂഡാലോചന , ആയുധ കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്.പ്രതികളെല്ലാം സി പി എം പ്രവർത്തകരാണ്.2010 ഏപ്രിൽ 10 നാണ് ഐഎൻടിയുസി  ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ വീട്ടിനുള്ളിൽ കയറി സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.

author-image
Greeshma Rakesh
New Update
murder case verdict

anchal ramabhadran murder case

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധകേസിൽ സിപിഎം ജില്ലാ കമ്മിറ്റി അം​ഗം അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തി.രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ആകെ 18 പ്രതികളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം ജയമോഹൻ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും.

കൊലപാതകം , ഗൂഡാലോചന , ആയുധ കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്.പ്രതികളെല്ലാം സി പി എം പ്രവർത്തകരാണ്.2010 ഏപ്രിൽ 10 നാണ് ഐഎൻടിയുസി  ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ വീട്ടിനുള്ളിൽ കയറി സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.

മക്കൾക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവർത്തകർ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.19 പ്രതികൾക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ഒരു പ്രതി മരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കളിയാവർക്ക് പുറമേ ഗൂഢാലോചനയ്ക്കും, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്.

cpm Verdict Ramabhadran murder case CBI special Court