ടൂറിസ്റ്റ് ബസ് നിരക്കുകളിൽ തടയിട്ട് സര്‍ക്കാര്‍; ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകൾ

വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയിലൂടെ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കെല്ലാം അഗ്രഗേറ്റര്‍ നയപ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

author-image
Rajesh T L
Updated On
New Update
tourist buses

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

അന്തസ്സംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കുകളിൽ  നിയന്ത്രണം വരുത്തി സര്‍ക്കാര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യവസ്ഥചെയ്യുന്ന അഗ്രഗേറ്റര്‍ നയം നടപ്പാകുന്നതിലൂടെ കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങളുടെ അടിസ്ഥാന നിരക്കുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ഇതോടെ ആഘോഷകാലങ്ങളില്‍ നിരക്കുയരുന്ന രീതി അവസാനിക്കും. 

വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയിലൂടെ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കെല്ലാം അഗ്രഗേറ്റര്‍ നയപ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി എന്നിവയ്ക്ക് നിലവില്‍ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളാണ് നയത്തിൽ അടങ്ങിയിട്ടുള്ളത്. ഇത് പാലിക്കാതെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനകൾ നടത്താനാകില്ല. 

ഓള്‍ ഇന്ത്യാ പെര്‍മിറ്റിൻറെ മറവില്‍ ബുക്കിങ് സ്വീകരിച്ച് റൂട്ട് ബസുകളെപ്പോലെ ഓടുന്ന റോബിന്‍ ബസ് മോഡലുകൾക്കും പുത്തൻ ഓണ്‍ലൈന്‍ നയം കടിഞ്ഞാണിടും.

private tourist bus kerala motor vehicle department