ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന;  107 സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീണു

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 107 സ്ഥാപനങ്ങള്‍ പൂട്ടി. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന പരിശോധന നടന്നത്.

author-image
Prana
New Update
food poisoning in thrissur
Listen to this article
0.75x 1x 1.5x
00:00 / 00:00

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 107 സ്ഥാപനങ്ങള്‍ പൂട്ടി. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന പരിശോധന നടന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശാനുസരമാണ് പരിശോധന നടത്തിയത്.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ശുചിത്വം ഉറപ്പ് വരുത്തുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ 2,644 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുവന്ന 107 സ്ഥാപനങ്ങളാണ് പൂട്ടിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 134 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 368 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 458 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. കോഴിക്കോട് -28, കൊല്ലം-21, തിരുവനന്തപുരം- 10, തൃശൂര്‍- 11, കോട്ടയം- 5, കണ്ണൂര്‍-6, എറണാകുളം-7, മലപ്പുറം-7, ആലപ്പുഴ- 5, പത്തനംതിട്ടയില്‍ ഒരു സ്ഥാപനത്തിന്റെയുമാണ് പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചത്.
ഹോട്ടല്‍ ജീവനക്കാരുടെ ആരോഗ്യ കാര്‍ഡ്, വ്യക്തിശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം എന്നിവയാണ് പരിശോധിച്ചത്. ഒമ്പത് സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്.

food safety