ഇന്ദിരാഗാന്ധി പാവപ്പെട്ടവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രയത്നിച്ച വ്യക്തി: അജയ് തറയിൽ.

സമൂഹത്തിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് അജയ് തറയിൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു അദ്ദേഹം

author-image
Shyam Kopparambil
New Update
ww

കൊച്ചി: സമൂഹത്തിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് അജയ് തറയിൽ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അജയ് തറയിൽ. പരിസ്ഥിതിയും പ്രകൃതിയുടെ പൈതൃകവും സംരക്ഷിക്കുന്നതിന് നിരവധി നിയമങ്ങള്‍ രൂപപ്പെടുത്താനുള്ള ദീർഘവീക്ഷണവും അവർക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്ന പരിപാടിയിൽ ടി ജെ വിനോദ് എംഎൽഎ,  യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ,  നേതാക്കളായ ശ്രീനിവാസൻ കൃഷ്ണൻ,  ജയ്സൺ ജോസഫ്, ചാൾസ് ഡയസ്, ടി എം സക്കീർ ഹുസൈൻ,  ടോണി ചമ്മിണി,  ജോസഫ് ആൻറണി, എൻ ആര്‍ ശ്രീകുമാർ, സിപി ജോയ്,  സേവിയർ തായേങ്കരി,  പോളച്ചൻ മണിയൻകോട്,  കെ കെ ഇബ്രാഹിംകുട്ടി, പി കെ അബ്ദുൽ റഹ്മാൻ,  പി വി സജീവൻ, പി ബി സുനീർ,  വിജു ചൂളക്കൻ,  മനു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

ernakulam Ernakulam News DCC