സംസ്ഥാനത്ത്‌ സ്വാതന്ത്ര്യദിന പരിപാടി; സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി

പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ആഘോഷ പരിപാടിയിൽ മന്ത്രി എം ബി രാജേഷ് ദേശീയ പതാക ഉയർത്തി. എഎസ്പി അശ്വതി ജിജിയാണ് പരേഡ് നയിക്കുന്നത്. കളക്ടർ എസ് ചിത്ര ഐഎഎസ് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് എന്നിവർ പങ്കെടുത്തു

author-image
Anagha Rajeev
New Update
pinarayi flag off
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ച് സംസ്ഥാനം. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. മന്ത്രി വീണാ ജോർജ്ജ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പതാക ഉയർത്തി.

പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ആഘോഷ പരിപാടിയിൽ മന്ത്രി എം ബി രാജേഷ് ദേശീയ പതാക ഉയർത്തി. എഎസ്പി അശ്വതി ജിജിയാണ് പരേഡ് നയിക്കുന്നത്. കളക്ടർ എസ് ചിത്ര ഐഎഎസ് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് എന്നിവർ പങ്കെടുത്തു. കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടന്ന 78-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തി. 

independence day