നാളെ നടത്താനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നടനും അമ്മ പ്രസിഡൻറുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. മോഹൻലാൽ നിലവിൽ ചെന്നൈയിലായ സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചത്. മോഹൻലാലിന് നേരിട്ട് യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവെക്കാൻ തീരുമാനമായത്. അതേസമയം പുതിയ തീയതി ഉടൻ അറിയിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
അതേസമയം സിനിമ കോൺക്ലേവ് നവംബറിൽ കൊച്ചിയിൽ നടക്കും. നവംബറിന്റെ പകുതിയോടെ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണിനാണ് നടത്തിപ്പ് ചുമതല. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.