കുറ്റംതെളിഞ്ഞാൽ അതിജീവിതമാർക്ക് നിയമസഹായം നൽകും; ഫെഫ്ക

'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാവട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും സംഘടന പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

author-image
Anagha Rajeev
New Update
fefka
Listen to this article
00:00 / 00:00

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവൻ ആളുകളുടെയും പേര് വിവരങ്ങൾ പുറത്തുവിടണമെന്ന് ഫെഫ്ക. ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചവർക്ക് പരാതിപ്പെടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്യുന്നു. അതിജീവിതമാർക്ക് പരാതി നൽകുന്നതിനും നിയമനടപടികൾക്കും സഹായം നൽകുമെന്ന് ഫെഫ്ക അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികൾ സ്വീകരിക്കാനും നിയമ നടപടികൾ തുടങ്ങി വെക്കാനുമുള്ള അതിജീവിതമാരുടെ ഭയാശങ്കകളെ അകറ്റാൻ ക്ലിനിക്കൽ സൈക്കോളജിൻസ്റ്റ് സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തിൽ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാൽ വലിപ്പ ചെറുപ്പമില്ലാതെ സംഘടനാപരമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കി.

'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാവട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും സംഘടന പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. സംവിധായകൻ രഞ്ജിത്തിനെതിരെ ഉടൻ നടപടി ഇല്ലെന്നും അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായാൽ മാത്രമായിരിക്കും നടപടിയെന്നാണ് കഴിഞ്ഞ ദിവസം ഫെഫ്ക പ്രതികരിച്ചത്. 

മാധ്യമങ്ങളിൽ പറഞ്ഞത് തന്നെയാണ് രഞ്ജിത്ത് ആവർത്തിച്ചത്. ആരോപണത്തിന്റെ പേരിലും എഫ്‌ഐആർ ഇട്ടതിന്റെ പേരിലും മാറ്റി നിർത്തില്ല. മുൻകാലങ്ങളിലും എടുത്തത് സമാനമായ നടപടിയാണ്. വികെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചിരുന്നു.

fefka directors union