ഗുരുതര ആരോപണങ്ങൾ; ഇടുക്കി ഡിഎംഒ ഡോ.എല്‍. മനോജിന് സസ്പെൻ‌ഷൻ‌

മനോജിനെതിരെ നിരവധി പരാതികൾ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു.

author-image
Vishnupriya
New Update
dc

തൊടുപുഴ: ഇടുക്കി ഡിഎംഒ  ഡോ.എല്‍. മനോജിനെ സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്നാണ് നടപടി. മനോജിനെതിരെ നിരവധി പരാതികൾ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. മനോജിനെതിരായ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം.

മനോജിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതികള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതെന്നാണ് ഉത്തരവിലുള്ളത്. നിലവിലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുരേഷ്.എസ് വര്‍ഗീസിന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അധിക ചുമതല നല്‍കിയതായും ഉത്തരവിലുണ്ട്.

 

idukki dmo