ഇടുക്കി ഡിഎംഒ കൈക്കൂലി കേസില്‍ അറസ്റ്റില്‍

മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 കൈക്കൂലി വാങ്ങിയ കേസില്‍ ഇടുക്കി ഡിഎംഒ: ഡോ. എല്‍ മനോജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

author-image
Prana
Updated On
New Update
idukki dmo

മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 കൈക്കൂലി വാങ്ങിയ കേസില്‍ ഇടുക്കി ഡിഎംഒ: ഡോ. എല്‍ മനോജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. സംഭവത്തില്‍
ഡ്രൈവര്‍ രാഹുല്‍രാജിനെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.
കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞദിവസം മനോജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടി ഇന്നലെ ട്രിബൂണല്‍ സ്‌റ്റേ ചെയ്തു. ഇന്ന് തിരികെ സര്‍വീസില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് എല്‍ മനോജ്.

 

arrested bribery idukki dmo