''സിനിമയിലെ മാഫിയ പീഡനം ഏറ്റു വാങ്ങിയ ആളാണ് ഞാൻ'';ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അത്ര ലഘൂകരിച്ച് കാണരുതെന്ന് സംവിധായകൻ വിനയൻ

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ​ഗൗരവത്തോടെ എടുക്കണമെന്ന് സംവിധായകൻ വിനയൻ.റിപ്പോർട്ടിനെ ​ഗൗരവത്തോടെ എടുത്തില്ലെങ്കിൽ അത് സിനിമ മേഖലയെ പിന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

author-image
Greeshma Rakesh
New Update
vinayan

director vinayan

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ​ഗൗരവത്തോടെ എടുക്കണമെന്ന് സംവിധായകൻ വിനയൻ.റിപ്പോർട്ടിനെ ​ഗൗരവത്തോടെ എടുത്തില്ലെങ്കിൽ അത് സിനിമ മേഖലയെ പിന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമയിൽ ഈ റിപ്പോർട്ട് കൊണ്ട് അതിക്രമങ്ങൾ കാണിക്കുന്നവരുടെ ബലം കുറയും വിനയൻ അഭിപ്രായപ്പെട്ടു.

സിനിമയിലെ മാഫിയ പീഡനം ഏറ്റു വാങ്ങിയ ആളാണ് ഞാൻ. മാക്ടയെ തകർത്തത് ഒരു നടൻ ആണെന്ന് റിപ്പോർട്ടിൽ കണ്ടു. യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താൻ ചിലരുടെ കണ്ണിലെ കരടായി.അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ പവർ ഗ്യാങ്ങായി ഇരിക്കുന്നത് എന്നതാണ് ഖേദകരം. തരങ്ങൾക്കൊപ്പം അല്ല, തൊഴിലാളികൾക്കും ന്യായതിനും വേണ്ടിയാണ് എന്നും നിന്നിട്ടുള്ളത്. അത്തരത്തിലുള്ള ഒരു സംഘടനയാണ് അവർ തകർത്തത്.

റിപ്പോർട്ടിൽ പറയുന്ന 15 അംഗ പവർഗ്രൂപ്പാണ് റിപ്പോർട്ട് പുറത്തുവിടാത്തതിന് കാരണം. സർക്കാർ സിനിമ കോൺക്ലേവ് നടത്തും എന്ന് പറഞ്ഞത് നല്ല കാര്യമാണ്. പക്ഷെ മുന്നിൽ നിൽക്കുന്നത്  പതിനഞ്ച് അംഗ പവർ ഗ്രൂപ്പ് ആണെങ്കിൽ കാര്യമില്ല. അങ്ങനെ ആണെങ്കിൽ പ്രതിഷേധിക്കും.ഹേമ കമ്മിറ്റി പറഞ്ഞ റിപ്പോർട്ടിന് മേൽ ചർച്ചയും നടപടിയും വേണം. സിനിമയിലെ സംഘടനകൾ ശക്തമായ നിലപാട് എടുക്കണം. മലയാള സിനിമ മേഖല തകരാൻ വിടരുതെന്നും വിനയൻ പറഞ്ഞു. 

 

Filmmaker Vinayan malayalam cinema hema committee report