'താൻ എൽഡിഎഫ് വിട്ടിട്ടില്ല, പാർട്ടി പുറത്താക്കുന്നതുവരെ തുടരും'

പ്രത്യാഘാതം ഭയക്കുന്നില്ല. തൻ്റെ പാർക്കിന്റെ ഫയൽ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നിൽക്കുമ്പോഴാണ് താൻ സത്യം വിളിച്ചുപറയുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
Updated On
New Update
pv anwar mla ldf

pv anwar mla

Listen to this article
0.75x 1x 1.5x
00:00 / 00:00


മലപ്പുറം: താൻ എൽഡിഎഫ് വിട്ടിട്ടില്ലെന്നും പാർട്ടി പുറത്താക്കുന്നതുവരെ തുടരുമെന്നും പിവി അൻവർ എംഎൽഎ.പാർലമെൻ്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിയില്ലെന്നും അൻവർ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയെ വിമർശിച്ച അൻവർ തന്നെ എന്തിനാണ് വഞ്ചിച്ചതെന്നും ചോദിച്ചു.പ്രത്യാഘാതം ഭയക്കുന്നില്ല. തൻ്റെ പാർക്കിന്റെ ഫയൽ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നിൽക്കുമ്പോഴാണ് താൻ സത്യം വിളിച്ചുപറയുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.

തനിക്ക് സർക്കാരിൻ്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അൻവർ പറഞ്ഞു. പാർട്ടി സമ്മേളനം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന ബാലൻ്റെ ആരോപണത്തിനും അൻവർ പ്രതികരിച്ചു. വലിഞ്ഞു കയറി വന്ന തനിക്ക് എങ്ങനെ സമ്മേളനത്തെ സ്വാധീനിക്കാനാകും? നിലവിലെ ഭരണത്തിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് ന്യൂനപക്ഷങ്ങളും സാധാരണ പാർട്ടി പ്രവർത്തകരും ആണെന്ന ആരോപണത്തിൽ നിൽക്കുന്നുവെന്നും അൻവർ പറഞ്ഞു. 

നേരത്തെ, പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് അൻവർ ഇന്നലെ പറഞ്ഞു. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 

 

ldf cm pinarayi vijayan pv anwar mla