സൈബര്‍ തട്ടിപ്പിനായി മനുഷ്യക്കടത്ത്: യുവാവ് അറസ്റ്റില്‍

പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശിയായ പുത്തന്‍കുളം വീട്ടില്‍ വിമലിനെ(33) യാണ് പോലീസ് പിടികൂടിയത്. 2023 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

author-image
Prana
New Update
vimal
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് ജോലികള്‍ക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതിയെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശിയായ പുത്തന്‍കുളം വീട്ടില്‍ വിമലിനെ(33) യാണ് പോലീസ് പിടികൂടിയത്. 2023 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

വിദേശത്ത് ഡാറ്റ എന്‍ട്രി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി മണ്ണുത്തി സ്വദേശിയില്‍ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈപ്പറ്റി കംബോഡിയയിലേക്ക് കടത്തിവിടുകയായിരുന്നു. കംബോഡിയയില്‍ കെ ടി വി ഗ്യാലക്‌സി വേള്‍ഡ് എന്ന സ്ഥാപനത്തിലെത്തിയ യുവാവിനെ നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തി ഫേക്ക് ഐഡികള്‍ ഉണ്ടാക്കി സൈബര്‍ തട്ടിപ്പ് ജോലികള്‍ ചെയ്യിപ്പിക്കുകയായിരുന്നു.ജോലിചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് തിരികെ കൊടുക്കാതെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കപ്പെട്ട യുവാവ് ഇന്ത്യന്‍ എംബസി വഴിയാണ് നാട്ടിലെത്തിയത്.

നാട്ടില്‍ തിരിച്ചെത്തിയ യുവാവ് മണ്ണുത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ഇന്‍സ്‌പെകടര്‍ എം കെ ഷമീറിന്റെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം കെ ഷമീര്‍, സബ് ഇന്‍സ്‌പെ്കടര്‍മാരായ കെ ജി ജയപ്രദീപ്, ജിജു പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍ പ്രശാന്ത്, ടി ഉണ്‍മേഷ്, ജോമോന്‍, അഭിലാഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനിഷ് ശരത് എന്നിവരാണ് ഉണ്ടായിരുന്നത്.

 

human trafficking case Arrest