ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; ഡിജിപി എടുക്കുന്ന നടപടിയെക്കുറിച്ച് അറിയിക്കണമെന്ന് നിർദേശം

റിപ്പോർട്ടിന്മേൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കെ ബൈജൂനാഥ്  നിർദേശം നൽകി.

author-image
Greeshma Rakesh
New Update
human rights commission on hema committee report

human rights commission intervening in hema committee report

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.മലയാള സിനിമാ മേഖലയിൽ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജൂനാഥ് പറഞ്ഞു. റിപ്പോർട്ടിന്മേൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കെ ബൈജൂനാഥ്  നിർദേശം നൽകി.

അതേസമയം സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ ലംഘനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

 

DGP hema committee report Human Rights commission