കേരള സര്‍വകലാശാല സെനറ്റിലേക്ക് നാല് വിദ്യാര്‍ഥികളെ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ടതിനു ശേഷം പുതിയ നോമിനേഷന്‍ വഴി അപ്പോയിന്റ്മെന്റ് നടത്താന്‍ കോടതി നിര്‍ദേശിച്ചു.ആറ് ആഴ്ചക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഉത്തരവിട്ടു.സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക അവഗണിച്ചാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തത്.ഗവര്‍ണര്‍ രാഷ്ട്രീയ പശ്ചാത്തലം നോക്കി എബിവിപി പ്രവര്‍ത്തകരെ സെനറ്റിലേക്കി നാമനിര്‍ദേശം ചെയ്തെന്നായിരുന്നു പ്രധാന ആരോപണം. അതേസമയം സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.