തിരുവനന്തപുരം:സംസ്ഥാനത്ത് ശമനമില്ലാതെ ചൂട്.12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.അതെസമയം പാലക്കാട് ഏറ്റവും ഉയര്‍ന്ന ചൂടാകും അനുഭവപ്പെടുക. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടുഡിഗ്രി സെല്‍ഷ്യസുമുതല്‍ നാലുഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്.
ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 12 മുതല്‍ ഉച്ചക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.മാത്രമല്ല സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്തനിവാരണ ആതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റേയും നിര്‍ദേശമുണ്ട്.അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.