സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക്; താപനില അഞ്ച് ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക്.പാലക്കാടിനും തൃശൂരിനും പുറമേ ആലപ്പുഴയിലും കോഴിക്കോടും ഉഷ്ണതരം​ഗ മുന്നറിയിപ്പുണ്ട്.

author-image
Greeshma Rakesh
Updated On
New Update
heat

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക്.പാലക്കാടിനും തൃശൂരിനും പുറമേ ആലപ്പുഴയിലും കോഴിക്കോടും ഉഷ്ണതരം​ഗ മുന്നറിയിപ്പുണ്ട്.പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും നിലനിൽക്കുന്നു. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

വേനൽ വീണ്ടും കടുത്തതോടെ, തൊഴിൽ സമയത്തിലെ പുനക്രമീകരണം മെയ് 15 വരെ തുടരുമെന്ന് പാലക്കാട്‌ ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. വെയിലത്ത് ജോലി ചെയ്യുന്നവർക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്നാണ് നിർദ്ദേശം.



alert kerala weather updates Heat Waves