അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ആനകളുടെ കൈമാറ്റം; താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

‘വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വോക്കസി’യെന്ന മൃ​ഗസംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് കോടതി ഇടപ്പെടൽ. നേരത്തെ ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകിയിരുന്നു.

author-image
Vishnupriya
New Update
kerala
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ആനകളുടെ കൈമാറ്റം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വോക്കസി’യെന്ന മൃ​ഗസംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് കോടതി ഇടപ്പെടൽ. ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

നേരത്തെ അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകിയിരുന്നു. എന്നാൽ, കേരളത്തിലുള്ള നാട്ടാനകളുടെ അവസ്ഥ പരിതാപകരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിനും ചീഫ് വൈൽഡ്‌ലൈഫ് വാർഡനും ആനകളുടെ കൈമാറ്റം താത്കാലികമായി നിർത്തിവെക്കുന്നതിന് കോടതി നിർദേശം നൽകിയത്. ശരിയായ പരിചരണം ഇല്ലാത്തതിനാൽ 2018 മുതൽ 2024 വരെ സംസ്ഥാനത്ത് 154 നാട്ടാനകൾ ചരിഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Elephant kerala high court