റോബിന്‍ ബസ് നടത്തുന്നത് നിയമലംഘനമെന്ന് ഹൈക്കോടതി

റോബിന്‍ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

author-image
Prana
New Update
robin
Listen to this article
0.75x 1x 1.5x
00:00 / 00:00

സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി റോബിന്‍ ബസ് ഉടമ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. റോബിന്‍ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നായിരുന്നു റോബിന്‍ ബസ് ഉടമ പറഞ്ഞിരുന്നത്.റോബിന്‍ ബസ് നടത്തുന്നത് പെര്‍മിറ്റ് ലംഘനമാണ് എന്ന് സര്‍ക്കാരും എം വി ഡിയും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ബസിന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്താണ് റോബിന്‍ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ കെഎസ്ആര്‍ടിസിയും കക്ഷി ചേര്‍ന്നിരുന്നു. സര്‍ക്കാരിന് വേണ്ടി സ്‌പെഷ്യല്‍ ഗവര്‍ണമെന്റ് പ്ലീഡര്‍ പി.സന്തോഷ് കുമാറാണ് ഹാജരായത്. പത്തനംതിട്ടകോയമ്പത്തൂര്‍ റൂട്ടില്‍ സ്വകാര്യ സര്‍വീസ് നടത്തുന്ന ബസാണ് റോബിന്‍.

 

ksrtc High Court robin bus