ജാതി അധിക്ഷേപം: സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാനും അവിടെ ജാമ്യാപേക്ഷ നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം എസ്.സി - എസ്.ടി കോടതിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്റെ കേസ് പരിഗണിക്കുന്നത്.

author-image
Vishnupriya
Updated On
New Update
x

സത്യഭാമ, ആർ.എൽ.വി രാമകൃഷ്ണൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസില്‍ നൃത്താധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കേസുമായി ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാനും അവിടെ ജാമ്യാപേക്ഷ നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം എസ്.സി - എസ്.ടി കോടതിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്റെ കേസ് പരിഗണിക്കുന്നത്.

ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. പട്ടികജാതി -പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് സത്യഭാമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

sathyabhama RLV Ramakrishnan