സിഎംആർഎൽ- എക്സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനവും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിലാണ് മുഖ്യമന്ത്രിയും മകളും അടക്കമുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് നൽകിയത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴൽ നാടൻ പ്രതികരിച്ചു. തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മാത്യൂ കുഴൽനാടന് പുറമെ, പൊതുപ്രവർത്തകൻ ജി ഗിരീഷ് ബാബുവിന്റെ ഹർജിയും പരിഗണനയിലുണ്ട്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു
എന്നാൽ ഹർജിയിൽ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു ഇതിലാണ് റിവിഷൻ ഹർജിയുമായി മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീചിച്ചത്. മുഖ്യമന്ത്രി അടക്കം എതിർ കക്ഷികൾക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.