പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ബോധപൂര്‍വം ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങള്‍ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നുമാണ് വാഴൂര്‍ സോമന്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.

author-image
Rajesh T L
New Update
kerala

പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് ആശ്വാസം. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. വാഴൂര്‍ സോമന്റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥി സിറിയക് തോമസ് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം.എന്നാല്‍, ബോധപൂര്‍വം ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങള്‍ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നുമാണ് വാഴൂര്‍ സോമന്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.

 

high-court news