കൗമാരക്കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈക്കോടതി

ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. 27 ആഴ്ച പിന്നിട്ട ഗര്‍ഭഛിദ്രത്തിനായിരുന്നു അതിജീവിതയുടെ മാതാപിതാക്കള്‍ അനുമതി തേടിയത്.

author-image
Anagha Rajeev
New Update
kerala-highcourt

കൊച്ചി: ബലാത്സംഗം നേരിട്ട അതിജീവിതയായ കൗമാരക്കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈക്കോടതി. 16കാരിയായ തൃശൂര്‍ സ്വദേശിനിയുടെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. 27 ആഴ്ച പിന്നിട്ട ഗര്‍ഭഛിദ്രത്തിനായിരുന്നു അതിജീവിതയുടെ മാതാപിതാക്കള്‍ അനുമതി തേടിയത്.

ഗര്‍ഭം 24 ആഴ്ച പിന്നിട്ട് കഴിഞ്ഞാല്‍ അനുമതി നല്‍കേണ്ടത് കോടതിയായതിനാല്‍ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗര്‍ഭഛിദ്രത്തിന് കുട്ടി താമസിക്കുന്ന പ്രദേശത്തെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരെ വെച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാന്‍ ബോര്‍ഡിനോട് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ 24 ആഴ്ച കഴിഞ്ഞത് കൊണ്ട് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് ഹൈക്കോടതി അനുമതി നല്‍കാതിരിക്കുകയായിരുന്നു. ഗര്‍ഭകാലം പൂര്‍ത്തിയായതിന് ശേഷം നവജാത ശിശുവിനെ കുടുംബത്തിന് വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനുള്ള സ്വാതന്ത്ര്യം കുടുംബത്തിനുണ്ടെന്നും കോടതി പറഞ്ഞു.

High Court