ഹേമ കമ്മറ്റി റിപ്പോർട്ട്; സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് വി.ഡി.സതീശൻ‌‌

ഒരു കാരണവശാലും അതു നടത്താൻ പാടില്ല. സിനിമയിലെ എല്ലാവരും കുറ്റക്കാരൊന്നുമല്ല, എന്നാൽ കുറ്റം ചെയ്ത ആളുകളെ, പോക്‌സോ അടക്കമുള്ള കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്നേ മതിയാകൂ എന്നും സതീശൻ പറഞ്ഞു.

author-image
Anagha Rajeev
Updated On
New Update
VD SATHEESAN
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി നടത്താൻ തീരുമാനിച്ച കോൺക്ലേവ് തടയുമെന്നും വി.ഡി.സതീശൻ  പറഞ്ഞു. ഈ കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്.

ഒരു കാരണവശാലും അതു നടത്താൻ പാടില്ല. സിനിമയിലെ എല്ലാവരും കുറ്റക്കാരൊന്നുമല്ല, എന്നാൽ കുറ്റം ചെയ്ത ആളുകളെ, പോക്‌സോ അടക്കമുള്ള കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്നേ മതിയാകൂ എന്നും സതീശൻ പറഞ്ഞു.

റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ച മുഖ്യമന്ത്രി ഗുരുതരമായ കുറ്റമാണ് ചെയ്തത്. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണ്. കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചതാണ്. ബെഹ്‌റയല്ല, കേസെടുക്കാണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാൻ എല്ലാവരും തയാറാവണമെന്നും സതീശൻ പറഞ്ഞു.

ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണം. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നത്. സർക്കാർ നടത്തുമെന്നു പറയുന്ന കോൺക്ലേവ് തട്ടിപ്പാണെന്നും വിഡി സതീശൻ പറഞ്ഞു.

v d satheesan hema committee report