വെറുതെ ആരെയും ക്രൂശിക്കരുത്, ആരോപണങ്ങൾ തെളിയുന്നതുവരെ കാത്തിരിക്കണം: ശ്രീശാന്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്.ആരോപണങ്ങൾ കൊണ്ട് ഒരാളെ ക്രൂശിക്കാൻ വളരെ എളുപ്പമാണ്. പക്ഷേ അത് തെളിയുന്നതുവരെ അതിനെ പിന്തുണയ്ക്കില്ലെന്ന് ശ്രീശാന്ത് പറഞ്ഞു.

author-image
Greeshma Rakesh
New Update
sreesant

s sreesanth

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്.ആരോപണങ്ങൾ കൊണ്ട് ഒരാളെ ക്രൂശിക്കാൻ വളരെ എളുപ്പമാണ്. പക്ഷേ അത് തെളിയുന്നതുവരെ അതിനെ പിന്തുണയ്ക്കില്ലെന്ന് ശ്രീശാന്ത് പറഞ്ഞു.

തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. എന്നാൽ തെറ്റ് ചെയ്തു എന്ന് ആരോപിക്കപ്പെടുകയാണെങ്കിൽ ക്ഷമയോടുകൂടി കാത്തിരിക്കണം.ആരോപണങ്ങൾ ഒരു കുടുംബത്തെ മാത്രമല്ല ബാധിക്കുന്നത്. വെറുതെ ആരെയും ക്രൂശിക്കരുതെന്നും തനിക്കെതിരെ ക്രിക്കറ്റിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് തിരിച്ചുവരാൻ രണ്ടര വർഷം എടുത്തുവെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് നേരെയുയർന്ന വാതുവെപ്പ് ആരോപണത്തെ പരാമർശിച്ചാണ് ശ്രീശാന്തിന്റെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. നടൻ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാബു രാജ്, സിദ്ദിഖ്, റിയാസ് ഘാൻ, സംവിധായകൻ രഞ്ജിത്ത് ഉൾപ്പെടെ തുടങ്ങി നിരവധി പേർക്കെതിരെയാണ് ആരോപണം ഉയരുന്നത്.

 

 

sreesanth malayalam cinema hema committee report