ഹേമ കമ്മിറ്റിറിപ്പോർട്ട് ; ദേശീയ വനിതാ കമ്മിഷൻ കേരളത്തിലേക്ക്

റിപ്പോർട്ടിന്റെ പൂർണരൂപം ദേശീയ വനിതാ കമ്മിഷന് സർക്കാർ കൈമാറിയില്ല. ഇതു നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിനും മറുപടി ലഭിച്ചില്ല.

author-image
Vishnupriya
New Update
human rights commission on hema committee report
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുത്ത നിലപാടുമായി ദേശീയ വനിതാ കമ്മിഷൻ. റിപ്പോർട്ടിന്റെ പൂർണരൂപം ദേശീയ വനിതാ കമ്മിഷന് സർക്കാർ കൈമാറിയില്ല. ഇതു നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിനും മറുപടി ലഭിച്ചില്ല.

ഇതിന്റെ പശ്ചാത്തലത്തിൽ കേരളം സന്ദർശിക്കാനുള്ള തയാറെടുപ്പിലാണ് ദേശീയ വനിതാ കമ്മിഷൻ. ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവരെ കാണും. മൊഴികളുടെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമെന്നാണ് സൂചന. വിഷയം പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി ഉടൻ രൂപീകരിക്കും. 

ഓഗസ്റ്റ് 30നാണ് വനിതാ കമ്മിഷൻ കത്ത് അയച്ചത്. കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, പി.ആർ.ശിവശങ്കർ എന്നിവരാണ് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്റെ ആസ്ഥാനത്തെത്തി പരാതി നൽകിയത്.

hema committee report National Commission for Women