ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ഹൈക്കോടതിയിൽ

സിനിമാ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍.

author-image
Rajesh T L
New Update
hema

സിനിമാ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന   പ്രതിസന്ധികൾ  പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. മൊഴി നല്‍കിയവരില്‍ നിരവധി  പേർ  കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നറിയിച്ചു എന്നാണ് സൂചന. കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള   മുന്നോട്ടുള്ള  നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയും  ചെയ്തു. സൂചനകള്‍ പൂർണ്ണമായും  വിലയിരുത്തിയ  ശേഷം  കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ നടിമാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ബന്ധപ്പെട്ടിരുന്നു. നിലവിലെ  സാഹചര്യത്തിൽ  കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ മേക്കപ്പ് മാനേജര്‍ക്ക് എതിരെ മാത്രമാണ്  കേസെടുത്തത്.

High Court hema committee report Hema Committe Report