ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കുക ജസ്റ്റിസുമാരായ സി എസ് സുധ, ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച്

നിലവിലെ വനിതാ ജഡ്ജിമാരായ ശോഭ അന്നമ്മ ഈപ്പൻ, സോഫി തോമസ്, എം ബി സ്‌നേഹലത, സി എസ് സുധ എന്നിവരിൽ നിന്നുമാണ് ജസ്റ്റിസ് സി എസ് സുധയെ തിരഞ്ഞെടുത്തത്.

author-image
Anagha Rajeev
New Update
kerala high court
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ് സുധ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കും. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു. സജിമോൻ പാറയിലിൻ്റെ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം കോടതി വ്യക്തമാക്കിയത്.

നിലവിലെ വനിതാ ജഡ്ജിമാരായ ശോഭ അന്നമ്മ ഈപ്പൻ, സോഫി തോമസ്, എം ബി സ്‌നേഹലത, സി എസ് സുധ എന്നിവരിൽ നിന്നുമാണ് ജസ്റ്റിസ് സി എസ് സുധയെ തിരഞ്ഞെടുത്തത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുമ്പ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.

 

hema committee report