പൊതുസമൂഹം ഒന്നാകെ 'ടേക്ക് ആക്ഷൻ ഓൺ ഹേമ കമ്മിറ്റി റിപ്പോർട്ട്' എന്ന് പറയുമ്പോൾ പിണറായി സർക്കാർ 'കട്ട്' പറയുകയാണ്: വി ടി ബൽറാം.

കുറ്റാരോപിതർതിരെ കേസെടുത്ത് അന്വേഷിക്കുക,  സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക,  ആരോപണങ്ങളിൽ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക, ഗുരുതര ആരോപണങ്ങൾ നേരിടുന്ന മുകേഷ് എം.എൽ.എ രാജിവക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം

author-image
Shyam Kopparambil
New Update
asdd

സ്ത്രീവിരുദ്ധ സർക്കാരിനെതിരെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റിന് മുൻപിൽ നടത്തിയ ധർണ്ണ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഉദ്ഘാടനം ചെയ്യുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃക്കാക്കര : പൊതുസമൂഹം ഒന്നാകെ ടേക്ക് ആക്ഷൻ ഓൺ ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പറയുമ്പോൾ പിണറായി സർക്കാർ കട്ട് പറയുകയാണെന്ന് 
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതർതിരെ കേസെടുത്ത് അന്വേഷിക്കുക, 
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക,  ആരോപണങ്ങളിൽ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക, ഗുരുതര ആരോപണങ്ങൾ നേരിടുന്ന മുകേഷ് എം.എൽ.എ രാജിവക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പിണറായി വിജയന്റെ  സ്ത്രീവിരുദ്ധ സർക്കാരിനെതിരെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ്  മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.  ഹൈബി ഈഡൻ എം.പി, കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ,  ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൽ മുത്തലിബ്, എസ് അശോകൻ, എം.എൽ.എമാരായ ടി ജെ വിനോദ്, അൻവർ സാദത്ത്, നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ഐ.കെ രാജു, ടോണി ചമ്മിണി, എം.ആർ അഭിലാഷ്, കെ.എം സലിം, ആശാ സനൽ,ഉല്ലാസ് തോമസ്,ടി.എച്ച് സക്കീർ ഹുസൈൻ,ലാലി ജോഫിൻ,സേവ്യർ തായങ്കരി, ലിസി ജോർജ്,സോമി റെജി തുടങ്ങിയവർ പ്രസംഗിച്ചു  

 

ernakulam Ernakulam News Thrikkakara collectorate march DCC kakkanad kakkanad news