കന്നഡ സിനിമയിലും ഹേമ കമ്മിറ്റി ആവശ്യം

പരാതി നൽകിയവരിൽ സിനിമാ താരങ്ങളും സംവിധായകരും എഴുത്തുകാരുമുണ്ട്. കേരള സർക്കാർ നിയോഗിച്ച ഹേമാ കമ്മിറ്റിക്ക് സമാനമായി സാൻഡൽവുഡിലെ പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് ആവശ്യം.

author-image
Prana
New Update
hema committee report latest
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമ കമ്മിറ്റി റിപ്പോർട്ടിനും മലയാള സിനിമാ മേഖലയിൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾക്കും പിന്നാലെ, കർണാടകയിലും താരങ്ങളുടെ ഭീമ ഹർജി. സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട പരാതിയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കൈമാറിയത്. കർണാടക ചലച്ചിത്ര മേഖലയിൽ ഉയർന്നുവന്ന സമാന ആരോപണങ്ങൾ സർക്കാർ കമ്മിറ്റിയെവച്ച് അന്വേഷിക്കണമെന്ന് ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.  പരാതി നൽകിയവരിൽ സിനിമാ താരങ്ങളും സംവിധായകരും എഴുത്തുകാരുമുണ്ട്. കേരള സർക്കാർ നിയോഗിച്ച ഹേമാ കമ്മിറ്റിക്ക് സമാനമായി സാൻഡൽവുഡിലെ പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് ആവശ്യം.സുപ്രീംകോടതയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ വേണം കമ്മിറ്റി അന്വേഷണം നടത്തേണ്ടതെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

cinema hema committee report