ഹേമ കമ്മിറ്റി അന്വേഷിച്ചത് ലൈംഗികചൂഷണം മാത്രം: ഭാഗ്യലക്ഷ്മി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറി. എന്നാല്‍ അവര്‍ ആരെയും വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്നു മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്.

author-image
Prana
New Update
bhagyalakshmi
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറി. എന്നാല്‍ അവര്‍ ആരെയും വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്നു മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റു പ്രശ്‌നങ്ങളറിയാന്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ ഭാഗ്യലക്ഷ്മി തന്നോട് പൊട്ടിത്തെറിച്ചുവെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് രൂക്ഷമായി പ്രതികരിച്ചുവെന്ന് തൃശൂര്‍ സ്വദേശിയായ ഹെയര്‍സ്‌റ്റൈലിസ്റ്റ് ആരോപിച്ചിരുന്നു. മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് തന്നോട് പറഞ്ഞെന്നും ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയും ഡബ്ല്യൂ.സി.സിക്കെതിരെയും അവര്‍ തുറന്നടിച്ചത്.

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു വിഭാഗത്തിന്റേതു മാത്രമാണ്. എല്ലാവരേയും കേള്‍ക്കാന്‍ ഹേമ കമ്മിറ്റി തയ്യാറായില്ല. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടേയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടേയും സംഘടനകളില്‍നിന്ന് താനുള്‍പ്പെടെ നാലുപേര്‍ മാത്രമാണ് അവരെ കാണാന്‍ പോയത്. പതിനെട്ടു പേരുടെ പേരുകള്‍ കമ്മിറ്റിക്ക് നല്‍കിയിരുന്നെങ്കിലും അവരെ ആരെയും കമ്മിറ്റി വിളിക്കുകയോ കേള്‍ക്കുകയോ ചെയ്തില്ല. എന്തിനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്? സ്ത്രീകള്‍ക്ക് സിനിമാ തൊഴിലിടത്തില്‍ എന്തെല്ലാം രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്. ആ റിപ്പോര്‍ട്ട് പുറത്തുവന്ന അന്നുമുതല്‍ ഈ സിനിമാ ലോകത്തുള്ള സകല സ്ത്രീകളേയും ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായിരുന്നോ ആ കമ്മിറ്റിയുണ്ടാക്കിയത് അങ്ങനെയെങ്കില്‍ ആ കമ്മിറ്റി ചെയ്തത് ഏറ്റവും വലിയ ദ്രോഹമാണ്. സ്ത്രീകളുടെ പേരെടുത്ത് ആരോപണം ഉന്നയിച്ചാല്‍ തെരുവിലിറങ്ങും.' ഭാഗ്യലക്ഷ്മി പറഞ്ഞു.

ചൂഷണത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ ജസ്റ്റിസ് ഹേമ ആദ്യം പോലീസിനെ അറിയിക്കണമായിരുന്നെന്ന് ഭാ?ഗ്യലക്ഷ്മി പറഞ്ഞു. മുഖം മറച്ചുകൊണ്ടാണ് അതിജീവിതമാര്‍ സംസാരിച്ചത്. പക്ഷേ മുഖം കാണിച്ചുകൊണ്ടാണ് തങ്ങളിപ്പോള്‍ സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഡബ്ല്യൂ.സിസി.ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അവര്‍ ഉന്നയിച്ചത്. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നു. അതിനു പിന്നില്‍ പുരുഷന്മാരുമുണ്ട്. സംഘടനയെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. ചലച്ചിത്രമേഖലയിലെ ലഹരി മാഫിയക്കെതിരെ അന്വേഷണം വേണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 

hema committee report bhagyalakshmi