ഹൈറിച്ച് തട്ടിപ്പു കേസില്‍ കമ്പനി എം ഡി. കെ ഡി പ്രതാപന്‍ റിമാന്‍ഡില്‍. ഈമാസം 18 വരെയാണ് റിമാന്‍ഡ് ചെയ്തത്.ഇന്നലെയാണ് പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തത്. എച്ച് ആര്‍ കറന്‍സി ഇടപാടുകളിലൂടെ കോടികള്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. മുന്‍ എം എല്‍ എ. അനില്‍ അക്കരയുടെ പരാതിയിലായിരുന്നു ഇ ഡി അന്വേഷണം.സമാനതകളില്ലാത്ത തട്ടിപ്പാണ് ഹൈറിച്ച് ഉടമകള്‍ നടത്തിയതെന്ന് ഇ ഡി പറഞ്ഞു.1,600 കോടിയിലേറെ രൂപയാണ് ആയിരക്കണക്കിന് ആളുകളില്‍ നിന്നായി സമാഹരിച്ചത്. ക്രിപ്‌റ്റോ കറന്‍സിയുടെയും മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെയും മറവിലായിരുന്നു തട്ടിപ്പ്. മെമ്പര്‍ഷിപ്പ് ഫീസ് എന്ന പേരിലാണ് ഇടപാടുകാരില്‍ നിന്ന് പണം സ്വീകരിച്ചത്. ഹൈറിച്ച് സ്മാര്‍ടെക് എന്ന കമ്പനിയിലൂടെയാണ് ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തിയിരുന്നത്. 15 ശതമാനം പലിശയാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.