പെരുമഴക്കാലം! മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍, കൃഷിനാശം

വയനാട്ടില്‍ കനത്ത മഴയില്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മാനന്തവാടിയിലും കൂവളം കുന്നിലും മണ്ണിടിച്ചിലുണ്ടായി. ജില്ലയില്‍ ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.

author-image
Rajesh T L
New Update
kerala rain
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. വടക്കന്‍ ജില്ലകളില്‍ മഴ വലിയ നാശം വിതച്ചു. കോഴിക്കോട് ജില്ലയില്‍ മലവെളളപ്പാച്ചിലുണ്ടായി. ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. 

ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ചാലിപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കോടഞ്ചേരി ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 

വയനാട്ടില്‍ കനത്ത മഴയില്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മാനന്തവാടിയിലും കൂവളം കുന്നിലും മണ്ണിടിച്ചിലുണ്ടായി. ജില്ലയില്‍ ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. 

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ചീങ്കണ്ണി ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇരിട്ടി വളവ് പാറയില്‍ മണ്ണിടിച്ചിലുണ്ടായി. തുടര്‍ന്ന് കൂട്ടുപുഴ വള്ളിത്തോട് റോഡ് താല്‍ക്കാലികമായി അടച്ചു. 

മലപ്പുറത്തും മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. റോഡുകളില്‍ വെള്ളം കയറി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കരിമ്പുഴയും ചാലിയാറും കരകവിഞ്ഞു ഒഴുകുകയാണ്. ജില്ലയില്‍ വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്. 

 

kerala rain rain alert Kerala rain