കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍.ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രണ്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഓഗസ്റ്റ് 14 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.