കനത്ത മഴ:  കാക്കനാട്  ആറുമാസം മുമ്പ് നിർമ്മിച്ച റോഡ് തകർന്നു

വർഷങ്ങളായി അപകടത്തിൽ ആയിരുന്ന റോഡ് ആറുമാസം മുമ്പാണ് നഗരസഭ 25 ലക്ഷം മുടക്കി സംരക്ഷണ ഭിത്തി നിർമ്മിക്കുകയും റോഡ് ടയൽ പാകി നവീകരിച്ചത്.

author-image
Shyam Kopparambil
New Update
11
Listen to this article
0.75x 1x 1.5x
00:00 / 00:00



 കാക്കനാട് : ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ  മഴയെ തുടർന്ന് ആറുമാസം മുമ്പ് നിർമ്മിച്ച റോഡ് തകർന്നു. ചെമ്പുമുക്ക് അസീസി സ്കൂളിൽ സമീപം  അട്ടിപ്പേറ്റി റോഡാണ് ഇടിഞ്ഞു തന്നത്. സമീപത്തെ ഇടപ്പള്ളി തോട്ടിൽ നിന്നും ആഴ്ചകൾക്ക് മുമ്പ് ചെളി നീക്കിയിരുന്നു.ഇതിനിടെ സംരക്ഷണ ഭിത്തിയുടെ സമീപത്തെ  മണ്ണ് നീക്കം ചെയ്തതാണ് അപകടം ഉണ്ടാവാൻ കാരണമെന്നാണ് സൂചന. വർഷങ്ങളായി അപകടത്തിൽ ആയിരുന്ന റോഡ് ആറുമാസം മുമ്പാണ് നഗരസഭ 25 ലക്ഷം മുടക്കി സംരക്ഷണ ഭിത്തി നിർമ്മിക്കുകയും റോഡ് ടയൽ പാകി നവീകരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാട് കെ.എസ്.എഫ്.ഇ ക്ക് സമീപം മരം മറിഞ്ഞുവീണ് ഗതാഗത തടസ്സം ഉണ്ടായി. തൃക്കാക്കര ശമന സേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്.കാക്കനാട് കളക്ടറേറ്റ് വളപ്പിലെ ശൗചാലയത്തിന് മുകളിൽ മരം മറിഞ്ഞു വീണു. മരം വെട്ടിമാറ്റി.

kakkanad THRIKKAKARA MUNICIPALITY