ഏപ്രില്‍ മാസത്തിലായിരുന്നു ആഗോളതലത്തില്‍ ഏറ്റവും ഉയർന്ന താപനില റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലും അതി കഠിനമായ ചൂട് അനുഭവപ്പെട്ട മാസവും ഏപ്രില്‍ തന്നെ. ചൂട് കൂടുന്നതിനും ഉഷ്ണ തരംഗമുണ്ടാകുന്നതിനും കാലാവസ്ഥാ വ്യതിയാനമാണ് വിദഗ്‍ധർ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കിഴക്കേ ഇന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും ചില ഭാഗങ്ങളില്‍ കഠിനമായ ചൂടാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായത്.
ഇത്തവണ താപനില 45 മടങ്ങ് കൂടുതലായാണ് അനുഭവപ്പെട്ടതെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. അതായത് കാലാവസ്ഥ വ്യതിയാനം സംഭവിച്ചില്ലെങ്കില്‍ ഇത്തരത്തിലൊരു ഉയര്‍ന്ന താപനില അനുഭവപ്പെടില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. അസഹനീയമായ ചുടു കുടിയപ്പോൾ കാലാവസ്ഥ വ്യതിയാനം കാരണമാണോ കാലാവസ്ഥാ പ്രതിഭാസം സംഭവിച്ചതെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര ഗവേഷക ഗ്രൂപ്പായ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷനാണ് പഠനം നടത്തിയത്. എന്നാല്‍ ഈ വര്‍ഷം മാത്രമല്ല ഇത്തരമൊരു പ്രതിഭാസം ഇന്ത്യയില്‍ അനുഭവപ്പെടുന്നത്. മൂന്ന് വര്‍ഷങ്ങളിലായി വേനലിന്റെ ആദ്യ സമയത്ത് തന്നെ അനുഭവപ്പെടുന്ന ഉഷ്ണ തരംഗം കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വര്‍ധിക്കുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കുന്ന പുതിയ പഠനമേഖലയാണ് ആട്രിബ്യൂഷന്‍ സയന്‍സ്. ഒരു പ്രത്യേക കാലാവസ്ഥാ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനം മൂലമാണോ സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഉപകരണങ്ങളും രീതിശാസ്ത്രങ്ങളും ഇക്കാലയളവില്‍ കണ്ടെത്തിയിട്ടുമുണ്ട്.2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും 2023 ഏപ്രിലിലുമുണ്ടായ കഠിനമായ ചൂട് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിട്ടുണ്ടെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
താപനിലയിലുണ്ടാകുന്ന അസാധാരണത്വമാണ് ഉഷ്ണതരംഗം. ഉദാഹരണമായി, സാധാരണയായി 40 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തുന്ന ഒരു പ്രദേശത്ത് 42 അല്ലെങ്കില്‍ 43 ഡിഗ്രി വരെയുള്ള താപനിലയാണ് രേഖപ്പെടുത്തുന്നതെങ്കില്‍ ഉഷ്ണതരംഗമാണെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ 27അഥവാ 28ഡിഗ്രി കാലാവസ്ഥ രേഖപ്പെടുത്തുന്ന പ്രദേശങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തുന്നതെങ്കില്‍ അത് ഉഷ്ണതരംഗമാണെന്ന് കണക്കാക്കാം.
വടക്കേ ഇന്ത്യയിലും മധ്യേന്ത്യയിലും കിഴക്കേ ഇന്ത്യയിലും വേനല്‍ക്കാലത്ത് ഉഷ്ണതരംഗങ്ങള്‍ സാധാരണമാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങള്‍ തീവ്രമുള്ളതാകുമെന്നും നീണ്ടുനില്‍ക്കുമെന്നും തെളിവുകള്‍ സഹിതം പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇന്ത്യയില്‍ ശൈത്യകാലമെന്ന് അറിയപ്പെടുന്ന ഫെബ്രുവരിയിലാണ് കഴിഞ്ഞ വര്‍ഷം പല ഭാഗങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെട്ടത്. ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തതില്‍നിന്ന് ഈയൊരു മാറ്റം ഇന്ത്യൻ കാലാവസ്ഥ വകുപ്പിനെ (ഐഎംഡി) പ്രതിസന്ധിയിലാക്കി.
അതികഠിനമായ ഉഷ്ണതരംഗമാണ് ഇത്തവണ കാണപ്പെടുന്നത്. വേനലിന്റെ തുടക്കത്തില്‍ സാധാരണയുള്ള നാല് മുതല്‍ എട്ട് ദിവസം വരെയുള്ള ദിവസങ്ങളില്‍ നിന്നും 10 മുതല്‍ 20 ദിവസം വരെ ഉഷ്ണതരംഗം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. ഒഡിഷയില്‍ 18 ദിവസമാണ് ഉഷ്ണതരംഗം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ ഉഷ്ണതരംഗമായാണ് കണക്കാക്കുന്നത്.