ഹൃദയഭേദകം; ദുരിതബാധിതരെ ചേര്‍ത്തുപിടിക്കണം: മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 60 അംഗ എന്‍ഡി ആര്‍ എഫ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

author-image
Prana
New Update
pinarayi

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 60 അംഗ എന്‍ഡി ആര്‍ എഫ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ രക്ഷാസേനയെത്തും. ദുരിതബാധിതരെ ചേര്‍ത്തുപിടിക്കണമെന്നും സഹായം നല്‍കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഒറ്റക്കെട്ടായി ദുരിതം നേരിടണം. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. ജനം അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. സൈന്യത്തിന് അതിവേഗമെത്താന്‍ വഴിയൊരുക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണം. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

disaster Wayanad landslide